
Web Desk
കാല്‍ വഴുതി വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. നഗരൂര്‍ രാലൂര്‍ക്കാവ് വിളയില്‍ വീട്ടില്‍ സതീഷ് – ചിഞ്ചു ദമ്പതികളുടെ മകന്‍ ആനന്ദ് (12) ആണ് മരിച്ചത്.ശനിയാഴ്ച സന്ധ്യയോടെയാണ് സംഭവം. കിളിമാനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. സന്ധ്യയോടെ കുട്ടിയെ കാണാതായി. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ കിണറ്റില്‍ തൊപ്പി കാണുകയായിരുന്നു. അഗ്നിശമന സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ആഴമുള്ള കിണറിന്റെ കൈവരിക്ക് ഉയരക്കുറവാണ്. ആദി, അഭിഷേക് എന്നിവര്‍ സഹോദരങ്ങളാണ്. നഗരൂര്‍ പൊലീസ് മേല്‍നടപടി കള്‍ സ്വീകരിച്ചു.