
Web Desk
കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ വിശദീകരണവുമായി പ്രിയ വര്‍ഗീസ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണം. റിസര്‍ച്ച് സ്കോറുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസത്തെ എഫ്ബി പോസ്റ്റില്‍ തിരുത്തുമായാണ് പുതിയ കുറിപ്പ്. സര്‍വ്വകലാശാല റിസര്‍ച്ച് സ്കോര്‍ പരിശോധിച്ചിട്ടില്ല എന്ന് താന്‍ പറഞ്ഞു എന്നതരത്തിലാണ് വ്യാഖ്യാനങ്ങള്‍ വന്നത്.
651 എന്നൊക്കെയുള്ള ഭയപ്പെടുത്തുന്ന അക്കങ്ങളില്‍ ഇറക്കുമതി ചെയ്ത റിസര്‍ച്ച് സ്കോര്‍ അവകാശവാദങ്ങള്‍ സര്‍വ്വകലാശാല ഫിസിക്കല്‍ വെരിഫിക്കേഷന് നടത്തി അംഗീകരിച്ചു തന്നതല്ല എന്നാണ് താന്‍ പറഞ്ഞത്. സര്‍വ്വകലാശാലാ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ച ആറു പേരുടെയും 75പോയിന്റ് വരെയുള്ള അവകാശവാദങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. 2018 യുജിസി റെഗുലേഷന് പ്രകാരം അതേ ചെയ്യേണ്ടതുള്ളൂവെന്നും പുതിയ കുറിപ്പില്‍ പ്രിയ വര്‍ഗീസ് വിശദീകരിക്കുന്നു.
ഓണ്‍ലൈന്‍ അപേക്ഷയില്‍ ഓണ്‍ലൈന്‍ ഡാറ്റാ ഷീറ്റിലെ ഓരോ കോളത്തിലും നമ്മള് ടൈപ്പ് ചെയ്തു കൊടുക്കുന്ന മുറക്ക് സ്കോര്‍ കോളത്തില്‍ തത്തുല്യമായ അക്കം ഓട്ടോ ജനറേറ്റ് ആവും. അങ്ങിനെ അപേക്ഷ പൂരിപ്പിച്ചു കഴിയുമ്പോള്‍ നമ്മുടെ ആകെ സ്കോറും ഓട്ടോ ജനറേറ്റ് ആയി വരും. ഇതിന്മേല് സര്‍വ്വകലാശാല നേരിട്ടുള്ള ഒരു തെളിവെടുപ്പ് (ഫിസിക്കല്‍ വെരിഫിക്കേഷന് )നടത്തിയിട്ടില്ല.
സാധാരണ ഇതു നടക്കാറുള്ളത് ഇന്റര്‍വ്യൂ ദിവസമാണ്. ഇന്റര്‍വ്യൂ ഓണ്‍ലൈന്‍ ആയിരുന്നത്കൊണ്ട് അന്നും അത് നടന്നില്ല. അതായത് എന്റെ 156ഉം അപരന്റെ 651ഉം എല്ലാം ഞങ്ങളുടെ അവകാശവാദങ്ങള്‍ മാത്രമാണ്. സര്‍വ്വകലാശാല അത് മുഴുവന്‍ പരിശോധിച്ചു വക വെച്ചു തന്നിട്ടുള്ളതല്ല എന്നായിരുന്നു പ്രിയ വര്‍ഗീസ് ഇന്നലത്തെ എഫ് ബി പോസ്റ്റില്‍ പറഞ്ഞിരുന്നത്.