
Web Desk
അട്ടപ്പാടി മധു കൊലക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. ഈ മാസം 20ന് വിധി പ്രഖ്യാപിക്കും. വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി. മണ്ണാര്‍ക്കാട് എസ് സി-എസ് ടി കോടതിയാണ് വാദം പൂര്‍ത്തിയാക്കിയത്.കേസില്‍ ആകെ 12 പ്രതികളാണുള്ളത്. ഇവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ജാമ്യ ഉപാധികള്‍ ലംഘിച്ചെന്നാരോപിച്ചാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദങ്ങളുന്നയിച്ചത്. സാക്ഷികളെ ഫോണ്‍ വഴി സ്വാധീനിക്കാന്‍ ശ്രമിച്ച രേഖകളും കോടതിയില്‍ ഹാജരാക്കി.