സി.ബി.എസ്. ഇ പ്ലസ് ടു, പത്താംക്ലാസ്സ്:
ദയാപുരം സ്കൂളിന് ഉജ്ജ്വലവിജയം

Web Desk

സി.ബി.എസ്.ഇ പ്ലസ് ടു, പത്താംക്ലാസ്സ് പരീക്ഷകളില്‍ തുടർച്ചയായി നൂറുശതമാനം വിജയവുമായി ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂള്‍. പരീക്ഷയെഴുതിയ 78 വിദ്യാർത്ഥികളില്‍ 60 പേർ ഡിസ്റ്റിംഗ്ഷന്‍ കരസ്ഥമാക്കി. ഇവരില്‍ 12 പേർ 90 ശതമാനത്തിനു മുകളില്‍ മാർക്ക് നേടി. 18 പേർ ഫസ്റ്റ് ക്ലാസ്സും നേടി.

500 ല്‍ 492 (98.4%) മാർക്കോടെ അനീറ്റ ജ്യോതി സജി സ്കൂള്‍ ടോപ്പറായി. സയന്‍സ് സ്ട്രീമില്‍ അനീറ്റ ജ്യോതി സജി(98.4%), കൊമേഴ്സ് സ്ട്രീമില്‍ അമീന ഹുസ്സന്‍ (90.8%), ഹ്യുമാനിറ്റീസില്‍ മയൂമി മൂത്തേടത്ത് (94.6%) എന്നിവർ ഒന്നാമതെത്തി. സ്കൂളിലെ 26-ാം പ്ലസ് ടു ബാച്ചാണിത്.

പത്താംക്ലാസ്സ് പരീക്ഷയെഴുതിയ 150 വിദ്യാർത്ഥികളില്‍ 115 പേർ ഡിസ്റ്റിംഗ്ഷന്‍ കരസ്ഥമാക്കി. ഇവരില്‍ 52 പേർക്ക് 90 ശതമാനത്തിനു മുകളില്‍ മാർക്കുണ്ട്. 29 പേർ ഫസ്റ്റ് ക്ലാസ്സും 6 പേർ സെക്കന്‍റ് ക്ലാസ്സും കരസ്ഥമാക്കി. 500 ല്‍ 492 മാർക്കോടെ മിസ്ബ ഫാത്തിമ വി സ്കൂള്‍ ടോപ്പറായി.
489 മാർക്കോടെ മുഹമ്മദ് സലീല്‍, 486 മാർക്കുമായി മുഹമ്മദ് സാലിഹ് ഇ.കെ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനക്കാർ
. തുടർച്ചയായി 30-ാം ബാച്ചിനും നൂറുശതമാനം വിജയമെന്ന അതുല്യനേട്ടത്തിലാണ് ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂള്‍.

error: Content is protected !!