ദേശീയ ചലച്ചിത്ര പുരസ്കാരം: മികച്ച സഹനടൻ ബിജു മേനോൻ, മികച്ച നടി അപർണ ബാലമുരളി ,നഞ്ചിയമ്മ മികച്ച ഗായിക.; കൈനിറഞ്ഞ് മലയാളം.

Entertainment Desk

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. വിപുല്‍ ഷായാണ് ജൂറി ചെയര്‍മാന്‍. കേരളത്തില്‍ നിന്ന് വിജി തമ്പി ജൂറിയിലുണ്ട്. സിനിമാ സൗഹൃദ സംസ്ഥാനമായി മധ്യപ്രദേശ് തിരഞ്ഞെടുക്കപ്പെട്ടു. രജതകമലവും സർട്ടിഫിക്കറ്റുമാണ് പുരസ്കാരം. ഈ വിഭാ​ഗത്തിൽ പ്രത്യേക പുരസ്കാരം ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ സ്വന്തമാക്കി. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ചിത്രം ശോഭ തരൂര്‍ ശ്രിനിവാസന്‍ സംവിധാനം ചെയ്ത റാപ്‌സഡി ഓഫ് റയിന്‍സ്.- ദ മണ്‍സൂണ്‍ ഓഫ് കേരള. ഇതേ വിഭാഗത്തില്‍ മികച്ച ഛായാഗ്രാഹന്‍ നിഖില്‍ എസ് പ്രവീണ്‍ ശബ്ദിക്കുന്ന കലപ്പ എന്ന ചിത്രത്തിനാണ് പുരസ്‌കാരം.കാവ്യപ്രകാശ് സംവിധാനം ചെയ്ത വാങ്കിന് ജൂറി നിര്‍ദ്ദേശം. തിങ്കളാഴ്ച നിശ്ചയം മികച്ച മലയാള ചിത്രം.
പ്രധാന പുരസ്കാരങ്ങൾ
ഫീച്ചർ ഫിലിം : ദാദാ ലക്ഷ്മി
മികച്ച തെലുങ്ക് ചിത്രം : കളർ ഫോട്ടോ
തമിഴ് ചിത്രം : ശിവരഞ്ജിനിയും സില പെൺകളും
മലയാള ചിത്രം: തിങ്കളാഴ്ച നിശ്ചയം
പ്രത്യേക ജൂറി പുരസ്കാരം : സെംഖോർ
പ്രത്യേക ജൂറി പുരസ്കാരം രണ്ടാമത്തേത് – വാങ്ക് (കാവ്യ പ്രകാശ്)
സംവിധാനം : സച്ചി (അയ്യപ്പനും കോശിയും)
തിരക്കഥ : മണ്ഡേല
നടി : അപർണ ബാലമുരളി
നടൻ : സൂര്യ, അജയ് ദേവ്​ഗൺ
സഹനടൻ : ബിജു മേനോൻ
സം​ഗീതസംവിധാനം : തമൻ (അല വൈകുണ്ഠപുരം ലോ), ജിവി പ്രകാശ് (സൂററൈ പോട്ര്)
സംഘട്ടനസംവിധാനം : മാഫിയാ ശശി, രാജശേഖർ, സുപ്രീം സുന്ദർ (അയ്യപ്പനും കോശിയും)
എഡിറ്റിങ് : ശ്രീകർ പ്രസാദ് (ശിവരഞ്ജിനിയും സില പെൺകളും)
ഗായിക : നഞ്ചിയമ്മ (അയ്യപ്പനും കോശിയും)
സിനിമാ സംബന്ധിയായ പുസ്തകം : ദ ലോങ്ങസ്റ്റ് കിസ് (കിശ്വർ ദേശായി)
മികച്ച വിദ്യാഭ്യാസ ചിത്രം-ഡ്രീമിങ് ഓഫ് വേര്‍ഡ്‌സ് (മലയാളം, സംവിധായകന്‍ നന്ദന്‍)

error: Content is protected !!