
Web Desk
ഭരണഘടനയ്ക്ക് എതിരായ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് രാജിവയ്ക്കേണ്ടതില്ലെന്ന് സിപിഎം. പ്രസംഗത്തിനിടെ സജി ചെറിയാനുണ്ടായത് നാക്കുപിഴയാണ്. അക്കാര്യം സജി ചെറിയാന് തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പറഞ്ഞു.
ഭരണഘടനയ്ക്ക് എതിരായി അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. മന്ത്രി തന്നെ വിശദീകരിച്ച സ്ഥിതിക്ക് അത് അവസാനിപ്പിക്കാമെന്നും ബേബി പറഞ്ഞു. ഭരണഘടനയ്ക്ക് ചില അപര്യാപ്തതകള്‍ ഉണ്ടാവാം. അത് അത് എഴുതിയവര്‍ തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഭരണഘടന ഭേദഗതി ചെയ്യാനുള്ള വകുപ്പ് കൂട്ടിച്ചേര്‍ത്തതെന്ന് എംഎ ബേബി പറഞ്ഞു.