ഒരിക്കല്‍ കോവിഡ് വന്നവരില്‍ ഒമിക്രോൺ വീണ്ടും വരാനുള്ള സാധ്യത മൂന്നിരട്ടിയെന്ന് പഠനം

Web Desk

ഒരിക്കല്‍ കോവിഡ് വന്നവരില്‍ രോഗം വീണ്ടും വരാനുള്ള സാധ്യത മറ്റ് വകഭേദത്തേക്കാള്‍ ഒമിക്രോണിന് മൂന്നിരട്ടിയെന്ന് പ്രാഥമിക പഠനം. ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ സംവിധാനം ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച്‌, മനുഷ്യന്റെ പ്രതിരോധശേഷി മറികടക്കാനുള്ള ഒമിക്രോണിന്റെ കഴിവിനെക്കുറിച്ചും പഠനത്തില്‍ പരാമര്‍ശമുണ്ട്. പഠനത്തിന് വിധേയരായ വ്യക്തികള്‍ വാക്‌സിന്‍ സ്വീകരിച്ചത് സംബന്ധിച്ച്‌ ഗവേഷകര്‍ക്ക് വിവരങ്ങളൊന്നുമില്ലെന്നും അതിനാല്‍ വാക്സിന്‍ മൂലം കൈവരിച്ച പ്രതിരോധശേഷിയെ ഒമിക്രോണ്‍ എത്രത്തോളം മറികടക്കുമെന്ന് ഇപ്പോള്‍ വിലയിരുത്താന്‍ കഴിയില്ലെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി.

error: Content is protected !!