
Web Desk
തോട്ടപ്പള്ളി പൊഴിമുഖത്തെ കരിമണൽ ഖനനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹഹർജി ഹൈക്കോടതി തള്ളി. കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയുന്നതിന്റെ ഭാഗമായാണ് മണൽ നീക്കുന്നതെന്ന് സർക്കാർ കോടതിയിൽ വിശദീകരിച്ചു. സ്വാമിനാഥൻ കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സർക്കാർ അറിയിച്ചു. സർക്കാരിന്റെ വാദം അംഗീകരിച്ചാണ് കോടതി ഹർജി തള്ളിയത്. നാട്ടുകാരനായ എം എച്ച് വിജയനാണ് കരിമണൽ ഖനനം തടയണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്.