തോട്ടപ്പള്ളി കരിമണൽ ഖനനത്തിനെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളി

Web Desk

തോട്ടപ്പള്ളി പൊഴിമുഖത്തെ കരിമണൽ ഖനനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹഹർജി ഹൈക്കോടതി തള്ളി. കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയുന്നതിന്റെ ഭാ​ഗമായാണ് മണൽ നീക്കുന്നതെന്ന് സർക്കാർ കോടതിയിൽ വിശദീകരിച്ചു. സ്വാമിനാഥൻ കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സർക്കാർ അറിയിച്ചു. സർക്കാരിന്റെ വാദം അം​ഗീകരിച്ചാണ് കോടതി ഹർജി തള്ളിയത്. നാട്ടുകാരനായ എം എച്ച് വിജയനാണ് കരിമണൽ ഖനനം തടയണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്.

error: Content is protected !!