കാട്ടുപന്നിയുടെ ആക്രമണത്തിൽ സ്‌കൂട്ടർ യാത്രക്കാരന് പരിക്ക്

Local News

തോട്ടുമുക്കം മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായി. കാട്ടുപന്നിയുടെ ആക്രമണത്തിൽ സ്‌കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 7.30 ഓടെ ചുണ്ടത്തും പൊയിൽ വർക്കിക്കാണ് പരിക്കേറ്റത്. തോട്ടുമുക്കം പെട്രോൾ പമ്പിന് സമീപത്തുവെച്ചാണ് അപകടം. പരിക്കേറ്റ വർക്കി ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

തോട്ടുമുക്കം,ചുണ്ടത്തും പ്രദേശങ്ങളിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണ്.അതിനുവേണ്ട പരിഹാരം ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് ന്റെ ഭാഗത്തു നിന്നുണ്ടാകണമെന്ന് നാട്ടുക്കാർ ആവശ്യപ്പെട്ടു .അല്ലാത്തപക്ഷം പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് ആലോചന.

error: Content is protected !!