
Web Desk
കര്‍ണാടകയില്‍ മലിന ജലം കുടിച്ച ആറ് പേര് മരിച്ചു. മക്കരാബിയിലാണ് സംഭവം. വിഷയം അന്വേഷിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉത്തരവിട്ടു. മുനിഷ് മൗദ്ഗിലിനെയാണ് അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചത്. മരിച്ചവരുടെ കുടുംബത്തിന് 3 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മലിന ജലം കുടിച്ച് ആളുകള്‍ മരിച്ചതില്‍ ദുഖമുണ്ട്. ഇത് ഗുരുതരമായ പ്രശ്നമാണ്. സര്‍ക്കാര്‍ ഇത് ഗൗരവമായി കാണുന്നു, ഈ കേസ് അന്വേഷിക്കാന്‍ ഞാന്‍ ലീഡ് ഓഫീസറായി മുനീഷ് മൗദ്ഗിലിനെ നിയമിച്ചു. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്, ഒരാഴ്ച കൊണ്ട് റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണം,” ബൊമ്മെ പറഞ്ഞു.
ഹരിയാനയിലെ ഗുരുഗ്രാമിലും മലിന ജലം കുടിച്ച് കുട്ടികള്‍ക്ക് ഉള്‍പ്പെടെ നൂറിലധികം പേര്‍ക്ക് വയറ്റില്‍ അണുബാധ ഏറ്റിരുന്നു. കുഴല്‍ക്കിണറില്‍ നിന്നുള്ള മലിനമായ വെള്ളം കുടിച്ചായിരുന്നു ആളുകള്‍ക്ക് രോഗബാധ ഉണ്ടായത്.