കിണറിൽ 4 പേർ കുടുങ്ങി; ഒരാളെ രക്ഷപ്പെടുത്തി

Web Desk

കൊല്ലം കുണ്ടറ പെരുമ്പുഴ കോവിൽമുക്കിൽ നിർമാണത്തിലിരുന്ന കിണറിൽ നാലു പേർ കുടുങ്ങി. ഇവരിൽ ഒരാളെ രക്ഷപ്പെടുത്തി. മൂന്നു പേരെ പുറത്തെടുക്കാൻ ശ്രമം തുടരുകയാണ്. കിണറിലെ ചളി നീക്കം ചെയ്യാനിറങ്ങിയ രണ്ട് തൊഴിലാളികളാണ് ആദ്യം കുടുങ്ങിയത്. പിന്നീട് ഇവരെ രക്ഷിക്കാനിറങ്ങിയ രണ്ട് പേരും അപകടത്തിൽ പെടുകയായിരുന്നു.

പുതിയ വീടിനോട് ചേർന്ന് നിർമ്മാണത്തിലിരുന്ന 100 അടിയോളം താഴ്ചയുള്ള കിണറിലാണ് തൊഴിലാളികൾ കുടുങ്ങിയത്. കിണറ്റിൽ കുടുങ്ങിക്കിടക്കുന്ന മൂന്ന് പേരെ പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണ്. ഫയർഫോഴും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതൽ ഫയർഫോഴ്സുകൾ സ്ഥലത്തേക്ക് എത്തുന്നുണ്ട്. ആഴം കൂടുതലായതിനാൽ രക്ഷാപ്രവർത്തനം അത്ര എളുപ്പമല്ല.

error: Content is protected !!