
Web Desk
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളതീരത്ത് 55 കിലോമീറ്റര്‍വരെ വേഗത്തിലുള്ള കാറ്റ് വീശിയേക്കും. ഇന്ന് രാത്രിവരെ കടലേറ്റത്തിനും സാധ്യത. ശനിയാഴ്ചവരെ അറബിക്കടലില്‍ മീന്‍പിടിക്കാന്‍ പോകരുതെന്നാണ് മുന്നറിയിപ്പ്. രണ്ടു ദിവസമായി തുടരുന്ന മഴയില്‍ എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ വ്യാപക നാശനഷ്ടമുണ്ടായി. നിരവധി മരങ്ങള്‍ കടപുഴകി, വ്യാപക കൃഷിനാശവുമുണ്ടായി.നിരവധി വീടുകൾക്കും പൂർണമായും,ഭാഗികമായും കേടുപാടുകൾ ഉണ്ടായിട്ടുണ്ട്.