താമരശ്ശേരി ,അമ്പായത്തോട് സ്വദേശി എം ഡി എം എ യുമായി പിടിയിൽ; വാഹനവും കസ്റ്റഡിയില്‍

താമരശ്ശേരി: എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. താമരശ്ശേരി അമ്പായത്തോട് കോരങ്ങാടന്‍ വീട്ടില്‍ ഹാഫിസ് മുഹമ്മദാണ് പിടിയിലായത്. ഇയാളില്‍ നിന്നും 2.16ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

കഴിഞ്ഞദിവസം രാത്രി 11 മണിയോടെയാണ് കരാടി കുടുക്കില്‍ ഉമ്മരം റോഡില്‍ വെച്ച് പൊലീസ് പിടികൂടിയത്. മയക്കുമരുന്ന് വില്‍പ്പനക്കായി ഉപയോഗിക്കുന്ന കെ.എല്‍ 56 കെ 8146 ഓട്ടോ ടാക്‌സിലും പൊലീസ് പിടികൂടി.

error: Content is protected !!