
NEWSDESK
മുക്കം : കോഴിക്കോട്- മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന തോട്ടുമുക്കം കക്കാടംപൊയിൽ റൂട്ടിൽ കാർ പുഴയിലേക്ക് മറിഞ്ഞു . പനമ്പിലാവ് പാലത്തിൽ നിന്നും ഇന്ന് പുലർച്ചെയാണ് കാർ താഴെ ചെറുപുഴയിലേക്ക് മറിഞ്ഞത്.. കാറിൽ ഉണ്ടായിരുന്ന രണ്ടു യുവാക്കൾ അത്ഭുതകരമായി രക്ഷപെട്ടു ,
പാലത്തിനു കൈവരി ഇല്ലാത്തതും പാലത്തിനു വീതി കുറവും ഉണ്ടെന്ന പരാതികൾ നിരവധി തവണ നാട്ടുകാർ പറഞ്ഞിട്ടും നടപടിയുണ്ടായിരുന്നില്ല . ഈ സമയത്താണ് അപകടം സംഭവിച്ചിട്ടുള്ളത് , ചെറുതും വലുതുമായ അപകടങ്ങൾ ഇവിടെ സംഭവിക്കാറുണ്ട്. സംഭവശേഷം അമിത ഭാരം കയറ്റിയ ടിപ്പറുകൾ നാട്ടുകാർ തടയുകയാണ് .
നിലവിൽ നാട്ടുകാർ പ്രതിഷേധത്തിൽ ആണ്. കോഴിക്കോട്, മലപ്പുറംജില്ലകളെ ബന്ധിപ്പിക്കുന്ന പാലമാണിത് . ഇവിടെ എത്രയും പെട്ടെന്ന് പുതിയ പാലം വേണം എന്ന ആവശ്യം ശക്തമായിട്ടുണ്ട് .
ഇന്ന് നടന്ന വലിയ ഒരു അപകടത്തിൽ നിന്നുമാണ് അത്ഭുതകരമായി മലപ്പുറം ജില്ലയിലെ കടുങ്ങലൂർ സ്വദേശികളായ യുവാക്കൾ രക്ഷപെട്ടത് .വലിയൊരു മഴ പെയ്തിരുന്നെങ്കിൽ ജീവൻ പോലും ലഭിക്കാൻ സാധ്യത കുറവായിരുന്നു .
അപകടശേഷം ഇവർ അരീക്കോട് പോലീസ് സ്റ്റേഷനിൽ പോയി വിവരങ്ങൾ അറിയിക്കുകയായിരുന്നു .വണ്ടി ഇന്ന് തന്നെ പുഴയിൽ നിന്നും പുറത്തെടുക്കും .