ലൈംഗികാതിക്രമം: പ്രതിയെ പുറകെ ഓടി പിടികൂടി വിദ്യാർഥിനി; അറസ്റ്റ്

Web Desk

വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. നാദാപുരം സ്വദേശി ബിജുവാണ് അറസ്റ്റിലായത്. മാനാഞ്ചിറയ്ക്ക് സമീപമാണ് സംഭവം. ആക്രമണം നടത്തിയശേഷം ഓടിയ ബിജുവിനെ പെൺകുട്ടി തന്നെ പുറകെ ഓടി പിടികൂടുകയായിരുന്നു. ഓടുന്നതിനിടെ പ്രതി മറ്റൊരു പെൺകുട്ടിയെയും ആക്രമിക്കാൻ ശ്രമിച്ചു. ബഹളം കേട്ടെത്തിയ പിങ്ക് പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

error: Content is protected !!