
WebDesk
കോഴിക്കോട്.മുതലക്കുളം മൈതാനത്തിന് ചേർന്ന് സ്ഥിതി ചെയ്യുന്ന ശ്രീ ബദ്രകാളി ക്ഷേത്രത്തിൽ ആണ് ഇന്നലെ രാത്രി മോഷണം നടന്നത്.രാവിലെ ക്ഷേത്രം വൃത്തി ആക്കാൻ എത്തിയവർ ആണ് മോഷണം നടന്ന വിവരം മനസ്സിലാക്കി കസബ പോലീസിൽ വിവരം അറിയിച്ചത്.തുടർന്ന് വിരലടയാള വിദഗ്ധൻ ക്ഷേത്രത്തിൽ എത്തി സാമ്പിൾ ശേഖരിച്ചു. സിസി ടിവി ഉൾപ്പടെ പോലീസ് പരിശോധിക്കും.പോലീസ് കോർടേഴ്സിൻ്റെ ഭൂമിയിൽ ഉള്ള നിരവധി വർഷം പഴക്കമുള്ള ഈ ക്ഷേത്രം ഇടക്കാലത്ത് പോലീസ് ഏറ്റെടുത്ത് നടത്തി പൊരുകയായിരുന്നു.ഈ അടുത്ത ദിവസം ബണ്ടാരങ്ങളിൽ ഉണ്ടായ പണം എടുത്തു മാറ്റിയതിനാൽ ആയിരം രൂപക്ക് അടുത്ത് മാത്രമേ മോഷണം നടന്നതായി പ്രാഥമിക അന്വേഷണത്തിൽ അറിയാൻ ആയതു.മാത്രമല്ല ശ്രീകോവിൽ ഒന്നും തന്നെ മോഷ്ടാവ് തുറന്നിട്ടില്ല.കസബ പോലീസ് സ്റ്റേഷൻ സബ് ഇൻപെക്ടർ ജഗ് മോഹൻ ദത്തൻ ആണ് കേസ് അന്വേഷിക്കുന്നത്.