എസ്.എം.എ രോഗികള്‍ക്കുള്ള മരുന്ന് സര്‍ക്കാറിന്റെ കയ്യിലുണ്ട്, കാമ്പെയ്ന്‍ എന്തിനെന്ന് അറിഞ്ഞുകൂടാ; ആരോഗ്യമന്ത്രി കെ.മുരളീധരന്‍

കോഴിക്കോട്: എസ്.എം.എ രോഗികള്‍ക്കുള്ള മരുന്ന് സര്‍ക്കാറിന്റെ കയ്യിലുണ്ടെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരന്‍. മുക്കം സ്വദേശികളായ എസ്.എം.എ രോഗികളായ മൂന്ന് കുട്ടികള്‍ക്കായി ചികിത്സാ ചെലവിനായി തുക കണ്ടെത്താനുള്ള കാമ്പെയ്‌നെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

”എസ്.എം.എ രോഗികള്‍ക്കുള്ള മരുന്ന് സര്‍ക്കാറിന്റെ കയ്യിലുണ്ട്. പിന്നെന്തിനാണ് കാമ്പെയ്ന്‍ എന്നെനിക്ക് അറിഞ്ഞുകൂടാ. എന്നാല്‍ അവര്‍ക്കിനിയും വിദേശ മരുന്നുതന്നെ വേണമെന്നുണ്ടെങ്കില്‍ അവര്‍ക്കതിനുള്ള സ്വാതന്ത്ര്യമുണ്ട്. സര്‍ക്കാറിന്റെ നല്ല ഇതേപോലെയുള്ള മരുന്ന് കുറഞ്ഞ വിലയ്ക്ക് സര്‍ക്കാര്‍ 12 വയസുവരെ ഫ്രീയായി കൊടുക്കും. ഇതിന് മേലെയുളളത് ഇനി ഫ്രീയായി കൊടുക്കുന്ന കാര്യം സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണ്. ” എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) രോഗം ബാധിച്ച കുട്ടികള്‍ക്ക് ഇന്ത്യന്‍ കമ്പനിയായ നാറ്റ്കോയുടെ മരുന്ന് കൊടുക്കുന്നത് തുടരുമെന്ന് ആരോഗ്യമന്ത്രി അടുത്തിടെ പറഞ്ഞിരുന്നു. ഇന്ത്യന്‍ മരുന്നില്‍ ആശങ്ക വേണ്ടെന്നും ഡോക്ടര്‍മാര്‍ രക്ഷിതാക്കളോട് സംസാരിച്ചെന്നും ഇതിലൂടെ ആശങ്കയകറ്റുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!