മുക്കത്ത് ടിപ്പർ ലോറി ബൈക്കിടിലിച്ച് അപകടം; വർക്‌‌‌‌ഷോപ് ജീവനക്കാരനായ 35കാരൻ മരിച്ചു

കോഴിക്കോട്∙ മുക്കം പിസി ജംക്‌ഷനിൽ ടിപ്പർ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. അരീക്കോട് വടക്കുംമുറി സ്വദേശി കോട്ടകുന്നൻ ഭാസ്കരന്റെ മകൻ ഷിലുമോൻ (35)ആണ് മരിച്ചത്. രാത്രി 12 മണിയോടെ ടിപ്പർ ലോറി ബൈക്കിനു പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചെറുവാടി ചുള്ളിക്കാപ്പറമ്പിലെ വർക്ക്ഷോപ്പ് ജീവനക്കാരനാണ് മരിച്ച ഷിലുമോൻ.

error: Content is protected !!