
newsdesk
മുക്കം : ലോക വനിതാ ദിനത്തിൽ വ്യത്യസ്ത മേഖലകളിലെ വനിതകളെ ആദരിച്ച് മുക്കം അഹല്യ കണ്ണാശുപത്രി. BP മൊയ്‌ദീൻ സേവാ മന്ദിർ ഡയറക്ടർ കാഞ്ചന കൊറ്റങ്ങൾ ,മുക്കം നഗരസഭയുടെ നീന്തിവാ മക്കളെ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ റന ഫാത്തിമ ,മുക്കം നഗരസഭയിലെ ഹരിത കർമ്മ സേനയിലെ അംഗങ്ങൾ എന്നിവരെയാണ് ആദരിച്ചത് .
ആദരിക്കൽ ചടങ്ങ് DR.ഫസ്‌ന അസഫലി ,dr.മീര മേരി ജോസ് ,മേഘ റോസ് ടോം എന്നിവർ ചേർന്ന് നിർവഹിച്ചു .അഹല്യ അഡ്മിനിസ്ട്രേറ്റർ വിസ്മയയും മറ്റു വനിതാ സ്റ്റാഫുകളും പരിപാടികൾ നിയന്ത്രിച്ചു .
തുടന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പും നടന്നു.