
Local News
സ്ത്രീകൾക്കെതിരെയുള്ള കടന്നാക്രമണങ്ങൾ അവസാനിപ്പിക്കുക, സ്ത്രീപദവിയും തുല്യനീതിയും നടപ്പിലാക്കുക, സ്ത്രീകൾക്ക് മികച്ച തൊഴിലുകൾ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സമരം സംഘടിപ്പിച്ചു . സ്ത്രീ സുരക്ഷക്ക് സ്ത്രീപക്ഷ കേരളം എന്ന പേരിൽ സംസ്ഥാന വ്യാപക സമരത്തിൻ്റെ ഭാഗമായാണ് മാവൂരിലും സമരം നടത്തിയത്. സ്ത്രീ തൊഴിലാളികളുടെ കൂട്ടായ്മ എന്ന പേരിൽ വർക്കിംഗ് വിമൻസ് കോഓഡിനേഷൻ സി.ഐ.ടി.യുവിൻ്റെ നേതൃത്ത്വത്തിൽ മാവൂരിൽ നടത്തിയ സമരം സി.ഐ.ടി.യു.ഏരിയാ പ്രസിഡണ്ട് വി.എം.ബാലചന്ദ്രൻ ഉൽഘാടനം ചെയ്തു. ബേബി കോട്ടക്കുന്ന് അധ്യക്ഷയായി. പി.കെ.ബിന്ദു മോൾ, വി.ജേക്കബ്, അംബിക കാഞ്ഞിരകുഴി, ടി.പി.ബിന്ദു, പി.സരിത, പി.ദേവകി തുടങ്ങിയവർ സംബന്ധിച്ചു.