
newsdesk
മുക്കം : ആഴ്ചകൾക്ക് മുമ്പ് പുലി കിണറ്റിൽ വീണ് കുടുങ്ങിയ കൂടരഞ്ഞി പെരുംമ്പൂളയിൽ വന്യ ജീവി ആക്രമിച്ച് കൊന്ന നിലയിൽ കാട്ടു പന്നിയുടെ ജഡം കണ്ടെത്തി
പെരുംമ്പൂള ഭൂതം കുഴിയിൽ പാണ്ടിയാലപ്പടവിൽ ജോളിയുടെ പറമ്പിലാണ് പന്നിയുടെ ജഡം കണ്ടെത്തിയത് .ഇന്ന് രാവിലെ പറമ്പിൽ പണിക്ക് ചെന്നപ്പോഴാണ് വന്യജീവി ആക്രമിച്ച നിലയിൽ കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയത്
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി