
newsdesk
ജനവാസമേഖലയിൽ ആശുപത്രി മാലിന്യങ്ങൾ അടക്കം ലോഡ്കണക്കിനു മാലിന്യം തള്ളി സാമുഹ്യ വിരുദ്ധർ പൊറുതി മുട്ടി നാട്ടുകാർ .പരാതികൊടുത്തിട്ടും നടപടിയില്ലാത്തതിൽ പ്രതിഷേധിച്ചു കീഴുപറമ്ബ് പഞ്ചായത്തിലേക്ക് ജനകീയ മാർച്ച് സംഘടിപ്പിച്ചു .കീഴുപറമ്ബ് പഞ്ചായത്തിലെ കുനിയിൽ മുടിക്കപ്പാറയിൽ ഉപയോഗ്യശൂന്യമായ കോറിയിൽ രാത്രിയുടെ മറവിൽ ഹോസ്പിറ്റൽ വേസ്റ്റ് അടക്കമുള്ള ലോഡ് കണക്കിന് മാലിന്യങ്ങൾ തള്ളിയതായാണ് പരാതി.
20 വർഷത്തോളമായി പ്രവർത്തനം നിർത്തിയ റോഡ് സൈഡിനോട് ചേർന്ന ക്വാറിയിലാണ് ഇത്തരത്തിൽ മാലിന്യം തള്ളിയത് .കോറിക്ക് സമീപം നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്നുണ്ട് .കോറിയിൽ നിന്നുള്ള മലിന ജലം പുറത്തേക്ക് ഒഴുകി സമീപത്തെ കിണറുകളിലേക്കും ജലാശയങ്ങളിലേക്കും ഒഴുക്കുന്നുണ്ടെന്നും എത്രയും പെട്ടെന്ന് ഈ മാലിന്യം എടുത്തു മാറ്റാനുള്ള നടപടികൾ സ്വീകരിക്കണം എന്നുമാണ് ജനങളുടെ ആവശ്യം
പഞ്ചായത്ത്, പോലീസ് സ്റ്റേഷൻ, ഹരിതം കേരള കോ കോർഡിനേറ്റർ, ഹരിതകർമ സേന മലപ്പുറം, LSGD മിനിസ്റ്റർ (എംബി രാജേഷ് )എന്നിവർക്കൊക്കെ പരാതി നൽകിയിട്ടുണ്ടെന്നുംനാട്ടുകാർ പറഞ്ഞു. മാലിന്യം തള്ളിയവരുടെയും വാഹനങ്ങളുടെയും വിവരങ്ങൾ നൽകിയിട്ടും അവർക്കെതിരെ യാതൊരു നടപടിയും പഞ്ചായത്ത് സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചു കീഴുപറമ്ബ് പഞ്ചായത്തിലേക്ക് പ്രദേശവാസികൾ ജനകീയ മാർച്ച് സംഘടിപ്പിച്ചു .സ്‌ത്രീകളും കുട്ടികളും ഉൾപ്പടെ നൂറുകണക്കിനാളുകൾ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു .മാർച്ച് പഞ്ചായത് ഓഫിസിനു മുൻപിൽ പോലീസ് തടഞ്ഞു .
പ്രതിഷേധ മാർച്ച് പരിസ്ഥിതി പ്രവർത്തകൻ ഹമീദലി മാഷ് ഉത്ഘാടനം ചെയ്തു .
അമീബിക് മസ്തിഷ്ക്ക ജ്വരം ഉൾപ്പടെ റിപ്പോർട് ചെയ്യുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ പരിസ്ഥിതിയും ജലാശയങ്ങളും മലിനമാക്കുന്ന രീതിയിൽ മാലിന്യം തള്ളിയത് ലജ്ജാകരമാണെന്നും ഉടനെതന്നെ ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന മാലിന്യക്കൂമ്പാരം നീക്കം ചെയ്യാൻ അധികൃതർ തയ്യാറാകണമെന്നും ഹമീദലി മാഷ് പറഞു
കമറുൽ ഇസ്ലാം അധ്യക്ഷനായ ചടങ്ങിൽ ശ്രീധരൻ ,
മുമീന ടീച്ചർ ,മൻസൂർ,എന്നിവർ സംസാരിച്ചു