അജ്ഞാത ജീവിയുടെ അക്രമം;ഭീതിയിൽ നാട്ടുകാർ

അജ്ഞാത ജീവിയുടെ അക്രമം കാരണം വാദിന്നൂരിലെ നാട്ടുകാർ ശരിക്കൊന്നുറങ്ങിയിട്ട് ദിവസങ്ങളായി . നിരവധി കുടുംബങ്ങൾ താമസിക്കുന്ന വദിന്നൂർ പ്രദേശത്തെ ആട് ,കോഴി അടക്കമുള്ള വളർത്തു മൃഗങ്ങളെ അജ്ഞാത ജീവി കൊന്നൊടുക്കാൻ തുടങ്ങിയിട്ട് ഒരുമാസകാലമായി .ഇതുവരെ ഈ ജീവി എന്താണെന്നു പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലഇത് മൂലം രാത്രി കാലങ്ങളിൽ പുറത്തിറങ്ങാൻ പേടിയാണ് എന്നാണ് നാട്ടുകാർ പറയുന്നത്

രണ്ടാഴ്ച്ച മുൻപ് കോലോത്തുംതൊടി അബ്ദുൽ അലിയുടെ ഏതാണ്ട് 40000 രൂപ വിലമതിക്കുന്ന മൂന്ന് ആടുകളെ അജ്ഞാത ജീവി കൊന്നിരുന്നു .പിന്നീട് അതിനെ പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ വന്യജീവി ആണെന്നാണ് റിസൾട്ട വന്നത് .പ്രശ്നത്തിന് എത്രെയും വേഗം പരിഹാരം വേണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു .

അതിനു ശേഷം ഇന്നലെ രാത്രിയിലും 4 വീട്ടിൽ നിന്നായി നിരവധി കോഴികളും അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ചത്തു .എത്രയും പെട്ടെന്ന് ജനങ്ങളുടെ ഭീതിയകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം .

error: Content is protected !!