
NEWSDESK
കോഴിക്കോട് കൂരാച്ചുണ്ടിൽ കാട്ടുപോത്ത് നാട്ടിൽ ഇറങ്ങിയതിനെ തുടർന്ന് ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു.
ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിലെ ടൂറിസം കേന്ദ്രങ്ങളായ തോണികടവ്, കരിയാത്തുംപാറ എന്നീ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളുടെ പ്രേവേശനം താത്കാലികമായി നിറുത്തിവെച്ചതായി ഇറിഗേഷൽ എക്സിക്യുട്ടിവ് എഞ്ചിനിയർ അറിയിച്ചു.
വന്യമൃഗ ആക്രമണം കേരളത്തിൽ വർധിച്ചു വരുകയാണ്. നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോൺഗ്രസ് പ്രതിഷേധം നടക്കുകയാണ്.