വന്യമൃഗ ശല്യത്തിനെതിരെ യൂ ഡി എഫ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റി ആനക്കാംപൊയിൽ ഫോറസ്ററ് ഓഫീസിലേയ്ക്ക് മാർച്ച് നടത്തി .മാർച്ച് പോലീസ് തടഞ്ഞത് നേരിയ സംഘർഷത്തിന് കാരണമായി .മാർച്ച് ടി സിദ്ധീഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു

വന്യമൃഗ ശല്യത്തിനെതിരെ യൂ ഡി എഫ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റി ആനാകാം പൊയിൽ ഫോറസ്ററ് ഓഫീസിലേയ്ക്ക് മാർച്ച് നടത്തി.താഴെ ആനക്കാംപൊയിൽ അങ്ങാടിയിൽ നിന്നും ആരംഭിച്ച മാർച്ച് ഫോറസ്റ്റ് ഓഫീസിന്റെ പരിസരത്ത് പോലീസ് തടഞ്ഞതോടെ ചെറിയതോതിൽ സംഘർഷവും ഉണ്ടായി .മാർച്ച് ടി സിദ്ധീഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഒന്നിനും പറ്റാത്ത ഒരു മന്ത്രിയും ഒന്നും ചെയ്യാത്ത ഒരു സർക്കാരും കേരളത്തിലെ മലയോര ജനതയെ വന്യജീവികളുടെ ഇടയിലേക്ക് ഇട്ടുകൊടുക്കുന്ന ഗൗരവമേറിയ സാഹചര്യത്തിൽ ആണ് ഇന്ന് കേരളത്തിൽ ഉള്ളതെന്നും . മന്ത്രിയെ ആദ്യം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണം എന്നും മഹാ ദുരന്തമായി സർക്കാർ മാറി എന്നും വന്യജീവി ആക്രമത്തിൽ സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നും ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു .
കെ. ടി മൻസൂർ , എ എം അഹ്മദ് കുട്ടി ഹാജി , സിപി ചെറിയ മുഹമ്മദ്, ബാബു പൈക്കാട്ടിൽ ബോസ് ജേക്കബ്, സി കെ കാസിം തുടങ്ങിയവർ മാർച്ചിൽ സംസാരിച്ചു

error: Content is protected !!