
newsdesk
മാവൂർ : വയനാട് – ചൂരൽമല മുണ്ടക്കൈ പ്രളയ ദുരന്ത ബാധിതർക്ക് നിശ്ചിത സമയത്തിനകം തന്നെ മുസ്ലിംലീഗ് വീടുകൾ നിർമ്മിച്ചു നൽകുമെന്ന് മുസ്ലിം ലീഗ് ദേശീയ അസിസ്റ്റൻ്റ് സെക്രട്ടറി ജയന്തി രാജൻ അഭിപ്രായപെട്ടു.
മറിച്ചുള്ള പ്രചരണങ്ങൾ തീർത്തും അസ്ഥാനത്താണ്. അവശരുടെയും അശരണരുടെയും കണ്ണീരൊപ്പുന്നതിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുസ്ലിം ലീഗിനെ വെല്ലാൻ ഇന്ന് മറ്റൊരു പ്രസ്ഥാനവും വളർന്നിട്ടില്ലെന്നും അവർ പറഞ്ഞു. വനിതാ ലീഗ് മാവൂർ പഞ്ചായത്ത് വനിതാ സംഗമം – സഖ്യ 2025 മാവൂർ രാജീവ് ഗാന്ധി കൺവൻഷൻ സെൻ്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. ഷരീഫ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു.സി.രാമൻ മുഖ്യാതിഥിയായി. വനിതാലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹറ മമ്പാട് വിഷയാവതരണം നടത്തി. മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ റസാഖ്, വൈസ് പ്രസിഡണ്ട് ഫാത്തിമ ഉണിക്കൂർ, മുസ്ലിം ലീഗ് നിയോജക മണ്ഡലം ജന:സെക്രട്ടറി എൻ. പി. ഹംസമാസ്റ്റർ,
വനിതാ ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് സി.കെ. ഫസീല, ട്രഷറർ ശറഫുന്നിസ പാറയിൽ, വൈസ് പ്രസിഡണ്ട് പി. നുസ്റത്ത്, ഖദീജകരീം, സി. മുനീറത്ത് ടീച്ചർ, ജസീന ചിറക്കൽ, വനിതാ ലീഗ് പഞ്ചായത്ത് ഭാരവാഹികളായ ന്നൈനബ പനങ്കുണ്ട, സുലൈഖ കാവാട്ട്, സൈഫുന്നിസ ഊർക്കടവ്,നഫീസ അരയങ്കോട്, കെ.സുലൈഖ, എ.കെ റഷീദ ,നുസൈബ കൽപ്പള്ളി, പഞ്ചായത്ത് .വനിതാ ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ജംഷീറസഹദ് സ്വാഗതവും ട്രഷറർ പി.ടി. സുബൈദ നന്ദിയും പറഞ്ഞു. ശേഷം ഗായകൻ ജലാൽ കൊടുവള്ളിയുടെ ഇശൽ വിരുന്നും അരങ്ങേറി.