വയനാട് ,ഉരുൾ പൊട്ടലിൽ ഒറ്റപ്പെട്ട ശ്രുതിക്ക് പ്രതിശ്രുത വരനെയും നഷ്ടമായി

മേപ്പാടി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അമ്മയും അച്ഛനും സഹോദരിയും നഷ്ടമായ ചൂരൽമല സ്വദേശി ശ്രുതിക്ക് ഏക ആശ്രയമായിരുന്ന പ്രതിശ്രുതവരനും എന്നേക്കുമായി യാത്രയായി.dപ്രാർത്ഥനകൾ വിഫലം,​ ശ്രുതിയെ തനിച്ചാക്കി ജെൻസൺ മടങ്ങി

അമ്പലവയൽ ആണ്ടൂർ പരിമളത്തിൽ ജയൻ – മേരി ദമ്പതികളുടെ മകൻ ജെൻസൺ (24) ആണ് വാഹനാപകടത്തിൽ മരിച്ചത്. ശ്രുതിയും ജെൻസണും ബന്ധുക്കളും സഞ്ചരിച്ച ഓംനിവാൻ ചൊവ്വാഴ്ച ദേശീയപാതയിൽ കൽപ്പറ്റ വെള്ളാരംകുന്നിൽവച്ചാണ് അപകടത്തിൽപ്പെട്ടത്. കൊടുവള്ളിയിലെ ശ്രുതിയുടെ ബന്ധുവീട്ടിലേക്കുള്ള യാത്രാമദ്ധ്യേഓംനിവാൻസ്വകാര്യബസുമായികൂട്ടിയിടിക്കുകയായിരുന്നു.ജെൻസണായിരുന്നു വാൻ ഓടിച്ചത്. തൊട്ടടുത്ത സീറ്റിലായിരുന്നു ശ്രുതി. 15 മിനിട്ടോളം ഡ്രൈവിംഗ് സീറ്റിൽ ജെൻസൺ കുടുങ്ങിക്കിടന്നു. ഓടിക്കൂടിയവരും ഫയർഫോഴ്സും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ജെൻസണെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം.തലച്ചോറിനേറ്റ ക്ഷതവും തലയിലും മൂക്കിലുമുണ്ടായ രക്തസ്രാവവുമാണ് മരണത്തിലേക്ക് നയിച്ചത്.

ശ്രുതിയും ജെൻസണുമുൾപ്പെടെ 9 പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. ഉരുൾ പൊട്ടലിൽ മാതാപിതാക്കളും സഹോദരിയും അടക്കം ഒൻപത് കുടുംബാംഗങ്ങളെയാണ് ശ്രുതിക്ക് നഷ്ടപ്പെട്ടത്. കൽപ്പറ്റയിലെ വാടക വീട്ടിൽ ബന്ധുവിനൊപ്പമാണ് ശ്രുതിയുടെ താമസം. വാഹനാപകടത്തിൽ ഇരുകാലുകൾക്കും പരിക്കേറ്റ ശ്രുതി കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജെയ്സൺ,ജെൻസി എന്നിവരാണ് ജെൻസൺന്റെ സഹോദരങ്ങൾ. പോസ്റ്റ്‌മോർട്ടശേഷം മൃതദേഹം ആണ്ടൂർ ഒന്നേ ആർ നിത്യസഹായ മാതാ ദേവാലയ സെമിത്തേരിയിൽ സംസ്‌കരിക്കും.

error: Content is protected !!