
newsdesk
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നവർക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടി നൽകുമെന്ന് സപ്ലൈകോയുടെ വാഗ്ദാനം. തിരഞ്ഞെടുപ്പ് ബോധവൽക്കരണത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷനുമായി സഹകരിച്ചാണ് ‘വോട്ടു ചെയ്യൂ, പുട്ടടിക്കൂ’ എന്ന ടാഗ്‌ലൈനോടെ സപ്ലൈക്കോ ഈ വാഗ്ദാനം അവതരിപ്പിച്ചത്.
സപ്ലൈകോയിൽ നിന്ന് 1,000 രൂപയ്ക്കു മുകളിൽ സബ്‌സിഡിയില്ലാത്ത സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കാണ് ഒരു രൂപയ്ക്ക് പുട്ടുപൊടി ലഭിക്കുക. മാത്രമല്ല വോട്ട് ചെയ്തതിന്റെ തെളിവായി വിരലിലെ മഷിയടയാളവും സപ്ലൈക്കോയിലെ ജീവനക്കാർ പരിശോധിക്കും. ഏപ്രിൽ 10, 11 തീയതികളിലാണ് ഈ ആനുകൂല്യം ലഭിക്കുക.