വിദ്യയ്ക്ക് താലി ചാര്‍ത്തി നിധിന്‍; കാണാനും അനുഗ്രഹിക്കാനും വിപിനില്ലെന്ന നോവുബാക്കി

Web Desk

തൃശൂരിൽ സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വിപിന്റെ സഹോദരി ബുധനാഴ്ച്ച വിവാഹിതയായി. വിദ്യയുടെ വിവാഹം ഇന്ന് പാറമേക്കാവ് ക്ഷേത്രത്തിൽ വച്ച് നടന്നു. അന്ന് വിവാഹമുറപ്പിച്ച നിധിൻ തന്നെയാണ് വരൻ. ഡിസംബർ ആറിനായിരുന്നു വിപിൻ ആത്മഹത്യ ചെയ്തത്. വിവാഹത്തിന് സ്വർണമെടുക്കാനായി സഹോദരിയേയും അമ്മയേയും കടയിലിരുത്തി ബാങ്കിലേക്ക് പോയതായിരുന്നു വിപിൻ. ബാങ്കിലെത്തിയപ്പോഴാണ് വായ്പ നൽകാൻ കഴിയില്ലെന്ന് ബാങ്ക് അധികൃതർ അറിയിക്കുന്നത്. ഇതിൽ മനംനൊന്താണ് വിപിൻ ആത്മഹത്യ ചെയ്തത്.

error: Content is protected !!