ബലാത്സംഗ പരാതി: മുന്‍കൂര്‍ ജാമ്യംതേടി വിജയ് ബാബു ഹൈക്കോടതിയില്‍

Web Desk

ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ വിജയ് ബാബു ഹൈക്കോടതിയെ സമീപിച്ചു. നടി തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയായിരുന്നുവെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിജയ് ബാബു പറയുന്നു. ഉച്ചയ്ക്ക് ശേഷമാവും വിജയ് ബാബുവിന്റെ ഹര്‍ജി കോടതി പരിഗണിക്കുക. അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടേക്കും.

ബലാത്സംഗ കേസില്‍ ആരോപണ വിധേയനായ വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടി നാട്ടിലേക്ക് തിരികെയെത്തിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് പോലീസ്. അറസ്റ്റ് വേഗത്തിലാക്കാനാണ് നീക്കം. വിജയ് ബാബുവിനെ കണ്ടെത്താന്‍ പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. വിജയ് ബാബുവിനെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ട്. അറസ്റ്റ് അനിവാര്യമാണെന്നും യുവതിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകള്‍ അന്വേഷണത്തില്‍ കിട്ടിയതായും പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു അടിയന്തരമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം, കേസിലെ പ്രതിയായ വിജയ് ബാബുവിനെ സിനിമാസംഘടനകളില്‍ നിന്ന് വിലക്കണമെന്ന് ഡബ്ല്യൂ.സി.സി ആവശ്യപ്പെട്ടു.

error: Content is protected !!