വയനാട്ടിൽ അഴുകിയ നിലയിൽ സ്യൂട്ട്കെസിൽ മൃതദേഹം; തിരിച്ചറിയാനാവാതെ പൊലീസ്

newsdesk

വയനാട്:മാക്കൂട്ടം പെരുമ്പാടി ചുരത്തിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം  ആരുടേതെന്ന് തിരിച്ചറിയാനാവാതെ കർണാടക പൊലീസ് . ടവർ ലോക്കേഷനും സി സി ടി വിയും  കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിലും കൊലപാതകത്തെ പറ്റി സൂചന ലഭിച്ചിട്ടില്ല. കഴിഞ്ഞ 18 നാണ് സ്യൂട്ട്കെസിൽ ഉപേക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.  

കൊലപാതകം നടത്തിയ ശേഷം പെരുമ്പാടി ചുരത്തിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഉറപ്പിക്കുന്നു വിരാജ്പേട്ട പൊലീസ് . ആരുടെ മൃതദേഹം , കൊലപാതകം ആര് നടത്തിയെന്നതിൽ പൊലീസിന് ഉത്തരമില്ല. സ്യൂട്ട് കേസിലെ മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത നിലയിൽ അഴുകിയതിനാൽ ഡി എൻ എ പരിശോധനയില്ലാതെ ആളെ തിരിച്ചറിയാനാവില്ല. അതിനും ബന്ധുക്കളെ കണ്ടത്തേണ്ടതുണ്ട്.25 -30 വയസ്സ് പ്രായമുള്ള വ്യക്തിയാണ് കൊല്ലപ്പെട്ടതെന്നാണ് പോർസ്റ്മോർട്ടത്തിൽ നിന്ന് വ്യക്തമായി .

error: Content is protected !!