പുല്‍പ്പള്ളി വായ്പാ തട്ടിപ്പ്: സജീവന്‍ കൊല്ലപ്പള്ളി അറസ്റ്റില്‍

newsdesk

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സജീവന്‍ കൊല്ലപ്പള്ളിയെ ഇ.ഡി അറസ്റ്റ് ചെയ്തു. കേസില്‍ മുന്‍പ് വിജിലന്‍സ് അറസ്റ്റ് ചെയ്ത മുന്‍ കെ.പി.സി.സി ഭാരവാഹി കെ.കെ എബ്രഹാമിന്റെ വിശ്വസ്തനാണ് അറസ്റ്റിലായ സജീവന്‍ കൊല്ലപ്പള്ളി.

വായ്പാതട്ടിപ്പിന് ഇടനിലക്കാരനായി നിന്ന സജീവന്‍, കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇ.ഡിയുടെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ അടുത്ത മൂന്നു ദിവസത്തേക്ക് ഇ.ഡി കസ്റ്റഡിയില്‍ വിട്ടു. ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും അടക്കം 10 പേരാണ് പ്രതികള്‍. തുച്ഛമായ വിലയുള്ള ഭൂമിക്ക് ബിനാമി വായ്പകള്‍ അനുവദിച്ച് കോടികള്‍ തട്ടിയ കേസില്‍ കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി മുന്‍ ഭാരവാഹിയുമായ കെ.കെ എബ്രഹാമാണ് ഒന്നാം പ്രതി.

ബാങ്കില്‍നിന്ന് 80000 രൂപ മാത്രം വായ്പയെടുത്ത പുല്‍പ്പള്ളി കേളക്കവല ചെമ്പകമൂല സ്വദേശി രാജേന്ദ്രന്‍ നായര്‍ ജീവനൊടുക്കിയ സംഭവത്തിനു പിന്നാലെയാണ് വിജിലന്‍സ് സംഘം എബ്രഹാമിനെ അറസ്റ്റ് ചെയ്തത്. 80000 രൂപ മാത്രം വായ്പയെടുത്ത രാജേന്ദ്രന്‍ നായരുടെ പേരില്‍ തട്ടിപ്പുകാര്‍ 25 ലക്ഷം രൂപയുടെ ലോണ്‍ എടുത്തെന്ന് വരുത്തിത്തീര്‍ത്തിരുന്നു. മരിക്കുമ്പോള്‍ പുല്‍പ്പള്ളി സഹകരണ ബാങ്കില്‍ 40 ലക്ഷം രൂപ വായ്പാ കുടിശികയായിരുന്നു രാജേന്ദ്രന്‍ നായര്‍ക്ക് ഉണ്ടായിരുന്നത്

error: Content is protected !!