കടുവ ഇനിയും കാണാമറയത്ത് ; വയനാട് വാകേരിയിൽ നരഭോജി കടുവക്കായുള്ള തെരച്ചിൽ മൂന്നാം ദിവസം

വയനാട് : യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവക്കായുളള തെരച്ചിൽ മൂന്നാം ദിവസവും തുട‌രുന്നു. പ്രജീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയ മൂടക്കൊല്ലിയിലാണ് തെരച്ചിൽ നടക്കുന്നത് . ആർആർടി അംഗങ്ങളും ചെതലയം, മേപ്പാടി കൽപ്പറ്റ ഡിവിഷനിലുൾപ്പെട്ട അറുപതംഗ ദൗത്യസംഘമാണ് കടുവയ്ക്കായി മേഖലയിൽ തെരച്ചിൽ നടത്തുന്നത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് ഡ്രോൺ ഉപയോഗിച്ചുള്ള തെരച്ചിലുകൾ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

കടുവയെ പിടികൂടാനായി വനം വകുപ്പ് പ്രദേശത്ത് കൂടുതൽ ക്യാമറകളും കൂടും സ്ഥാപിച്ചിട്ടുണ്ട്. കടുവയെ കൊല്ലണമെന്ന ആവശ്യത്തിൽ ജനരോഷം നിലനിൽക്കെ ജീവനോടെ പിടികൂടിയാൽ കൂടുതൽ പ്രതിഷേധം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് വനം വകുപ്പ്. ഡിസംബർ 9നാണ് വയനാട് സ്വദേശി പ്രജീഷ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കടുവ പകുതിയോളം ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.

error: Content is protected !!