newsdesk
വടകര: ക്രിസ്മസ്- ന്യൂ ഇയര്‍ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയ്ക്കിടെ ബസില്‍ കടത്തുകയായിരുന്ന 30 ലിറ്റര്‍ മാഹി വിദേശ മദ്യവുമായി യുവാവ് പിടിയില്‍. മലപ്പുറം ഏറനാട് പാണ്ടിക്കാട് സ്വദേശി ആമപാറക്കല്‍ വീട്ടില്‍ ശരത് ലാലി(30)നെയാണ് അറസ്റ്റ് ചെയ്തത്.
പയ്യന്നൂരില്‍ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന കെ എല്‍ 13 എ എക്സ് 3400 കൃതിക ബസ്സില്‍ മദ്യം കടത്തുന്നതിനിടെ വടകരയില്‍ വെച്ച് പിടികൂടുകയായിരുന്നു. എക്സൈസ് ഇന്റലിജന്‍സ് ബ്യുറോ പ്രിവന്റീവ് ഓഫീസര്‍ പ്രമോദ് പുളിക്കൂല്‍ നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വടകര എക്സൈസ് റെയിഞ്ച് പാര്‍ട്ടിയാണ് ഇയാളെ പിടികൂടിയത്.
വടകര എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ സുനില്‍ കെയുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ സോമസുന്ദരന്‍ കെ.എം, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അനിരുദ്ധ് പി.കെ, വിനീത് എം.പി, സിനീഷ് കെ, അരുണ്‍ എം, ഡ്രൈവര്‍ രാജന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു.