കാരശ്ശേരി പഞ്ചായത്തിലെ തെരുവ് കച്ചവടം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി നോർത്ത് കാരശ്ശേരി യൂണിറ്റ് പഞ്ചായത്ത് പ്രസിഡന്റ്റിനു നിവേദനം നൽകി

മുക്കം : കാരശ്ശേരി പഞ്ചായത്തിലെ തെരുവ് കച്ചവടം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി നോർത്ത് കാരശ്ശേരി യൂണിറ്റ് പഞ്ചായത്ത് പ്രസിഡന്റ്റിനു നിവേദനം നൽകി

വർധിച്ചു വരുന്ന തെരുവ് കച്ചവടം വാടക നൽകി ലൈസൻസും എടുത്തു കച്ചവടം ചെയ്യുന്ന കച്ചവടക്കാർക്ക് നിരന്തരം ഭീഷണി ആവുന്നത് പ്രസിഡന്റിനെ ധരിപ്പിക്കുകയും അടുത്ത ബോർഡ്‌ മീറ്റിംഗിൽ തന്നെ വിഷയം അവതരിപ്പിക്കുമെന്നു പ്രസിഡന്റ് ഉറപ്പു നൽകുകയും ചെയ്തു .


KVVES നോർത്ത് കാരശ്ശേരി പ്രസിഡന്റ് അബൂബക്കർ ടിപി സെക്രട്ടറി മുബാറക് കുന്നുമ്മൽ എക്സിക്യൂട്ടീവ് അംഗങ്ങളായ NK അൻവർ, NK മുഹമ്മദലി, വിനു ഫാബ്രിക്കേഷൻ, മുബാരിസ് ( അളിയൻ ഫ്രൂട്ട്സ് ) എന്നിവർ സംബന്ധിച്ചു.

error: Content is protected !!