തിരുവമ്പാടിയിൽ ഓട്ടോ ഡ്രൈവർക്ക് യാത്രക്കാരന്റെ ക്രൂര മർദനം

തിരുവമ്പാടി: ഓട്ടോ ഡ്രൈവർക്ക് യാത്രക്കാരന്റെ ക്രൂര മർദനം തിരുവമ്പാടിയിലെ ഓട്ടോഡ്രൈവറായ തിരുവമ്പാടി പാമ്പിഴഞ്ഞപ്പാറ സ്വദേശി ശാഹുൽ ഹമീദിനാണ് യാത്രക്കാരന്റെ മർദനമേറ്റത്

തിങ്കളാഴ്ച്ച രാത്രി 10 മണിക്ക് തിരുവമ്പാടി ഓട്ടോ സ്റ്റാന്റിൽ നിന്നും കൂടരഞ്ഞിയിലേക്ക് ഒരാൾ ഓട്ടം വിളിക്കുകയും കൂടരഞ്ഞി എത്തിയപ്പോൾ പിറകിൽ ഇരുന്ന് ഉറങ്ങിയ യാത്രകാരനോട് കൂടരഞ്ഞി എത്തി എന്ന് ശാഹുൽ ഹമീദ് പറഞ്ഞപ്പോൾ യാത്രക്കാരൻ ഓട്ടോ തിരിച്ച് വിടാൻ പറയുകയും തിരിച്ചുവിട്ട ഓട്ടോറിക്ഷ കരികുറ്റി ജംഗ്‌ഷനിൽ നിന്നും മാറി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ യാത്രക്കാരൻ ഓട്ടോ നിർത്താൻ പറയുകയും
യാത്രക്കൂലി എത്രയാണെന്ന് ചോദിക്കുകയും ശാഹുൽ ഹമീദ് കൂലി പറഞ്ഞപ്പോൾ ഞാൻ തനിക്ക് കൂലി തരാം എന്നു പറഞ്ഞ്‌ പുറകിലിരുന്ന യാത്രക്കാരൻ പുറകിൽ നിന്നും കയ്യിട്ട് ഡ്രൈവറുടെ കഴുത്തിന് പിടിക്കുകയും ,പുറത്തിറങ്ങിയ യാത്രക്കാരൻ ഓട്ടോ ഡ്രൈവറെ പുറത്തേക്ക് വലിച്ചിട്ട് മര്ദിക്കുകയായിരുന്നു

നിലത്തിട്ട് വലിച്ചിഴക്കുകയും ചവിട്ടിയുമാണ് മർദിച്ചത് മർദനത്തിൽ ഓട്ടോഡ്രൈവറായ
ശാഹുൽ ഹമീഫിന്റെ കൈക്ക് പൊട്ടും കാലുകൾക്കും മുഖത്തും പരിക്കേറ്റിട്ടുണ്ട്സംഭവം കണ്ട് അതുവഴി വന്ന യാത്രക്കാർ നിർത്തിയപ്പോൾ അക്രമി ഓടി രക്ഷപെടുകയായിരുന്നുസംഭവത്തിൽ തിരുവമ്പാടി പോലീസ് ബി എൻ എസ വകുപ്പ് പ്രകാരം 126(2)117(2) വകുപ്പുകൾ ചുമത്തികേസെടുത്തു അനേഷണം ആരംഭിച്ചു .സി സി ടി വി കേന്ദ്രീകരിച്ചാണ് അനേഷണം നടത്തുന്നത്.

error: Content is protected !!