ആലുവയില്‍ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു

Web Desk

ആലുവയില്‍ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു. പട്ടേരിപ്പുറം സ്വദേശിനി ഫിലോമിനയും (60) മകള്‍ അഭയയുമാണ് മരിച്ചത്.ഉച്ചയോടെ പുളിഞ്ചോട് റെയില്‍വേ ലൈനിലാണ് സംഭവം. എറണാകുളം ഭാഗത്തുനിന്ന് ആലുവ ഭാഗത്തേക്ക് വന്ന ട്രെയിനാണ് ഇടിച്ചത്. ദീർഘമായി ഹോൺ മുഴക്കുകയും ട്രെയിൻ നിർത്താൻ ശ്രമിക്കുകയും ചെയ്‌തെങ്കിലും ഇരുവരെയും തട്ടിയ ശേഷമാണ് ട്രെയിൻ നിന്നത്.മൃതദേഹങ്ങളും വസ്ത്രങ്ങളും ഛിന്നഭിന്നമായി. വിവരമറിഞ്ഞെത്തിയ ആലുവ പൊലീസ് മൃതദേഹങ്ങൾ ആലുവ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

error: Content is protected !!