ഇന്നും കുറഞ്ഞു; സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു. നിലവിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 100 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,350 രൂപയായി. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,14,800 രൂപയുമായി.

ഇന്ത്യയിൽ സ്വ‍‌ർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മെയ് 13 ന് ഒറ്റയടിക്ക് സ്വ‍ർണ വില 10,200 രൂപയോളം ഉയർന്നിരുന്നു. ഈ മാസത്തിലെ ഏറ്റവും കൂടിയ സ്വ‍‌ർണ വില 1,23,120 രൂപ ആയിരുന്നു. ആഗോള വിപണിയിലും സ്വര്‍ണവില താഴ്ന്ന കൊണ്ടിരിക്കുകയാണ്. ഇനിയും വില കുറയുമെന്നാണ് വിപണിയില്‍ നിന്നുള്ള വിവരം.

വ്യാഴാഴ്ച അല്‍പ്പം വില കൂടിയെങ്കിലും വെള്ളിയാഴ്ച രണ്ട് തവണയായി 2500 രൂപയോളം കുറഞ്ഞു. അതേസമയം ഇന്ന് രണ്ട് തരം വിലയിലാണ് കേരളത്തില്‍ വ്യാപാരം നടക്കുന്നത്. ഒരു വിഭാഗം ജ്വല്ലറിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 115080 രൂപയാണ്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11790 രൂപയും പവന് 94320 രൂപയുമാണ് വില. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9180 രൂപയും പവന് 73440 രൂപയുമാണ് നല്‍കേണ്ടത്.

error: Content is protected !!