നഗരമധ്യത്തിൽ യുവതിയെ ആക്രമിച്ചു: യുവാവ് പിടിയിൽ

Web Desk

തൃശൂർ, നഗരമധ്യത്തിലെ നായ്ക്കനാൽ ഷോപ്പിങ് കോംപ്ലക്സിൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച മേത്തല സ്വദേശി വിഷ്ണു (31) അറസ്റ്റിൽ. ഇവിടെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കൊടുങ്ങല്ലൂർ സ്വദേശിനി 25 വയസ്സുകാരിയെയാണ് ആക്രമിച്ചത്. ബാർബർ ആയി ജോലി ചെയ്യുന്ന വിഷ്ണു വൈകിട്ട് അഞ്ചോടെ യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിനരികിലെത്തി വിളിച്ചുവരുത്തു കയായിരുന്നു. യുവതിയുടെ നിലവിളികേട്ടു സ്ഥാപനത്തിലെ ജീവനക്കാർ ഓടിയെത്തുമ്പോൾ ഷേവിങ് കത്തികൊണ്ട് യുവതിയെ ആക്രമിക്കുന്നതാണു കണ്ടത്. ജീവനക്കാർ പിടിച്ചുമാറ്റുമ്പോഴേയ്ക്കും യുവതിയുടെ ശരീരത്തിൽ ഒട്ടേറെ മുറിവുകളേറ്റിരുന്നു. പരുക്ക് സാരമുള്ളതല്ല. ജില്ലാ ആശുപത്രിയിൽ ചികിത്സ നൽകി. മദ്യലഹരിയിലായിരുന്ന വിഷ്ണുവിനെ ജീവനക്കാർ പിടികൂടി ഈസ്റ്റ് പൊലീസിനു കൈമാറി. കൊലപാതകശ്രമത്തിനു കേസെടുത്തതായും പ്രതിയെ ചോദ്യം ചെയ്തു വരുന്നതായും സ്റ്റേഷൻ ഓഫിസർ പി. ലാൽകുമാർ അറിയിച്ചു.

error: Content is protected !!