
newsdesk
തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ലോകമലേശ്വരം സ്വദേശി വിനീഷിന്റെ ഭാര്യ സുമിയാണ് ചികിത്സയിലിരിക്കെ മരിച്ചത്.
വെള്ളിയാഴ്ച രാത്രിയാണ് ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്രചെയ്യുന്നതിനിടെ സുമി അപകടത്തില്‍പ്പെട്ടത്. പൂച്ച കുറുകെ ചാടിയതിനെത്തുടര്‍ന്ന് ഇരുവരും സഞ്ചരിച്ച സ്‌കൂട്ടര്‍ മറിയുകയായിരുന്നു. ദേശീയപാത 66-ല്‍ നെടിയതളി ശിവക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം. അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ സുമി കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.