തോട്ടുമുക്കം സെന്റ് തോമസ് സ്കൂളിൽ പരിസ്ഥിതി ദിനാചരണവും പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു; സി.കെ. കാസിം എം.എ.ൽ.എ ഉദ്ഘാടനം ചെയ്തു

തോട്ടുമുക്കം: വിപുലമായ പരിപാടികളോടെ തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക പരിസ്ഥിതി ദിനാചരണവും പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ സി.കെ. കാസിം വൃക്ഷത്തൈകൾ നട്ടുകൊണ്ട് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എം എൽ എ യും വിശിഷ്ട അതിഥികളും ആദരിച്ചു .സ്കൂൾ മാനേജർ ഫാദർ ബെന്നി കാരക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കവിത ടീച്ചർ മുഖ്യാഥിതി ആയി .കുന്നമംഗലം ബ്ളോക് പഞ്ചായത് മെമ്പർ ധന്യ ,കോടിയത്തൂര് പഞ്ചായത്വാർഡ് മെമ്പർമാരായ സന്തോഷ് സെബാസ്റ്റ്യൻ, സുഹാസ് പി.കെ, ഹയർ സെക്കന്ററി പ്രിൻസിപ്പൽ ആന്റപ്പൻ ചെറിയാൻ ,ഹൈസ്കൂൾ പ്രധാനാധ്യാപിക സിസി മാനുവൽ ,സ്റ്റാഫ് സെക്രട്ടറി ലളിത എ സി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

വരുംതലമുറയ്ക്കായി പ്രകൃതിയെ കരുതിവെക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ജനപ്രതിനിധികളും പ്രമുഖരും ചടങ്ങിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!