
NEWSDESK
മുക്കം : മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സ്കൂളിൽ സുംബാ ഡാൻസ് ഒരുക്കുന്ന കേരളത്തിലെ ആദ്യ സ്കൂൾ ആണ് തോട്ടുമുക്കം ഗവർമെന്റ് യു പി സ്കൂൾ .വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ഉന്മേഷം കൂട്ടുന്നതിന് ഏറെ പ്രയോജനകരമായ രസകരമായ കാർഡിയോ വർക്ക്‌ഔട്ട് ആണ് സുംബാ ഡാൻസ് .
മുഖ്യമന്ത്രിയുടെ ഈ വാക്കുകളാണ് തന്റെ സ്കൂളിലെ കുട്ടികൾക്ക് സുംബാ ഡാൻസ് പഠിപ്പിക്കാൻ പ്രചോദനമായതെന്നു പ്രധാനാധ്യാപിക ബി ഷെറീന പറഞ്ഞു . മുഖ്യമന്ത്രിയുടെ ഈവാക്കുകൾ ഇത് കേട്ടപ്പൊള്‍ തന്നെ പി ടി എ അംഗങ്ങളോട് ഇക്കാര്യം സൂചിപ്പിച്ചപ്പോൾ അവരുടെ പരിപൂർണ്ണ പിന്തുണയും ലഭിച്ചു . അവധിക്കാലത്തിന്റെ അവസാന ദിവസങ്ങളിൽ നന്ദന ടീച്ചറുടെ നേതൃത്വത്തിൽ ഡാൻസിൽ അഭിരുചിയുള്ള ഏതാനും കുട്ടികളുമായി പരിശീലനം നടത്തിയാണ് സുംബാ ഡാൻസ് പരിശീലിപ്പിച്ചത് .ഈ പരിശീലനം ലഭിച്ച കുട്ടികൾ മറ്റുകുട്ടികൾക്ക് പരിശീലനം നൽകും. .
വിദ്യാർത്ഥികൾക്കൊപ്പം പ്രവേശനോത്സവത്തിനു എത്തിയ പഞ്ചായത് പ്രസിഡന്റ് ദിവ്യ ഷിബു ,പ്രധാനധ്യാപിക ഷെറീന ,രക്ഷിതാക്കൾ ,തുടങ്ങിയവർ സുംബാ ഡാൻസിൽ പങ്കെടുത്തത് വേറിട്ട കാഴചയായി.ഡാൻസിൽ താനും പങ്കാളിയായെന്നും സ്കൂളുകളിൽ കുട്ടികൾക്ക് നല്കാൻ കഴിയുന്ന നല്ലൊരു പ്രവർത്തനമാണ് ഇതെന്നും നല്ലൊരു എക്സ്പീരിയൻസ് ആയെന്നും പഞ്ചായത് പ്രസിഡന്റ് ദിവ്യ ഷിബു പറഞ്ഞു.
സുംബ ഡാൻസ്സിലൂടെ വിദ്യാർത്ഥികൾക്ക് നിരവധി പ്രയോജനങ്ങൾ ലഭിക്കുന്നുണ്ട് .
വിദ്യാർത്ഥികളുടെ മനോവിഷമം കുറയ്ക്കാനും മാനസിക സമ്മർദ്ദം കുറയ്ക്കാനും മനോഭാവം മെച്ചപ്പെടുത്താനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സുംബാ കൊണ്ട് സാധ്യമാകുമെന്നു പഠനങ്ങൾ പറയുന്നു .
സുംബാ ഡാൻസിന്റെ ഉറവിടം കൊളംബിയയിലാണ്. 1990-കളിൽ കൊളംബിയൻ നൃത്താധ്യാപകനായ ആൽബർട്ടോ “ബെറ്റോ” പെറെസ് ആണ് സുംബാ ഡാൻസ് രൂപപ്പെടുത്തിയത്. ലാറ്റിൻ അമേരിക്കൻ സംഗീതവും നൃത്തശൈലികളും ഉൾപ്പെടുത്തി, ഫിറ്റ്നസ് ഉദ്ദേശ്യത്തോടെയാണ് സുംബാ വികസിപ്പിക്കപ്പെട്ടത് . എല്ലാ ആഴചയിലും ഒരു ദിവസം സുമ്പാ ഡാൻസ് പരിശീലനം ഉണ്ടാകുമെന്നു സ്കൂൾ അധികൃതർ അറിയിച്ചു .