സ്വര്‍ണവിലയില്‍ വന്‍കുതിപ്പ്; ഒറ്റയടിക്ക് പവന് വര്‍ധിച്ചത് നാലായിരത്തോളം രൂപ

കോഴിക്കോട്: സ്വര്‍ണ്ണവിലയില്‍ കുതിപ്പ് തുടരുന്നു. ഒറ്റയടിക്ക് പവന് വര്‍ധിച്ചത്് 3680രൂപയാണ്. ഗ്രാമിന് 460രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 14,190രൂപയും പവന് 113520രൂപയുമായി. ചരിത്രത്തിലാദ്യമായാണ് സ്വര്‍ണവില ഇത്രയും വര്‍ധിക്കുന്നത്.

അന്താരാഷ്ട്ര വിപണിയില്‍വില കുതിച്ചുയരുകയാണ്. അതിനാല്‍ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. സ്വര്‍ണ കച്ചവടം താളംതെറ്റുന്ന അവസ്ഥയാണിപ്പോള്‍. ഇത്രയും ഉയര്‍ന്ന വിലയില്‍ പണംകൊടുത്ത് ആഭരണം വാങ്ങാന്‍ ആരുംവരില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.

ചൊവ്വാഴ്ച മൂന്ന് തവണയാണ് സ്വര്‍ണവില ഉയര്‍ന്നത്. വൈകുന്നേരത്തോടെ താഴുകയും ചെയ്തിരുന്നു. 3160രൂപയാണ് ചൊവ്വാഴ്ച പവന് വര്‍ധിച്ചത്.

error: Content is protected !!