മഴക്കെടുതിയോടൊപ്പം കാട്ടാന ശല്യവും ; പുറത്തിറങ്ങാൻ പേടിച്ചു തിരുവമ്പാടി പഞ്ചായത്തിലെ മേലെ പൊന്നാങ്കയം നിവാസികൾ

തിരുവമ്പാടി : കാട്ടാന ശല്യത്തിൽ പുറത്തിറങ്ങാൻ പേടിച്ചു തിരുവമ്പാടി പഞ്ചായത്തിലെ മേലെ പൊന്നാങ്കയം നിവാസികൾ . മഴക്കെടുതിയോടൊപ്പം വ്യാപക കൃഷിനാശവും കാരണം ആകെ ദുരിതത്തിലായിരിക്കുകയാണ് ഈ കർഷകർ .കാട്ടാനക്ക് പുറമെ കുരങ് ,പന്നി തുടങ്ങിയ മറ്റു കാട്ടുമൃങ്ങളുടെ ശല്യവും ഇവിടെ രൂക്ഷമാണ്.

തിരുവമ്പാടി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ പെട്ട മേലെ പൊന്നാങ്കയം ഭാഗത്തെ ജനവാസ മേഖലയിൽ ആണ് കട്ടാന ശല്യം രൂക്ഷമായത് . പ്രദേശത്തെ മണിക്കൊമ്പിൽജോസുകുട്ടി,പുളിയാനിപ്പുഴയിൽ മോഹനൻ,കണ്ണന്താനത്ത് സജി തുടങ്ങിയ നിരവധി പേരുടെ കമുക് ,ജാതി ,വാഴ ,കൊക്കോ തുടങ്ങിയ കൃഷികൾആണ് വ്യാപകമായി നശിപ്പിച്ചത് .

വനാതിർത്തി ലെ പലസ്ഥലങ്ങളിലും സൗരോർജവേലികൾ തകർത്താണ് കാട്ടാന അകത്തേക്ക് കടക്കുന്നത് .
പലതവണ ഫോറെസ്റ്റിലും മറ്റും പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലന്നാണ് കർഷകരുടെ പരാതി.

ആനയെ പേടിച്ചു വീട്ടുമുറ്റത്തേക്ക് പോലും ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്ന് വീട്ടമ്മമാർ പറയുന്നു .താമരശ്ശേരി റേഞ്ചിന് കീഴിലുള്ള നായർകൊല്ലി സെക്ഷന് അധീനതയിൽ ആണ് ഈ പ്രദേശം .പെരുമഴക്കാലമായതിലാൽ ആന വരുന്നത് അറിയാൻ സാധിക്കുന്നില്ലെന്നും പലപ്പോഴും തലനാരിഴക്കാണ് ആനയുടെ മുൻപിൽ നിന്നും രക്ഷപ്പെട്ടതെന്നും കർഷകർ പറയുന്നു .

കാട്ടുമൃഗങ്ങൾ നശിപ്പിച്ച വിളകൾക്ക് മാന്യമായ നഷ്ടപരിഹാരവും കിട്ടുന്നില്ലെന്നും നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കർഷകർ.

error: Content is protected !!