തിരുവമ്പാടി പൊന്നാങ്കയം എസ്എൻഎംഎ എൽപി സ്കൂൾ കെട്ടിടത്തിന് മേൽ തെങ്ങ് വീണു; രണ്ട് ക്ലാസ് മുറികൾ പൂർണമായും തകർന്നു, സ്കൂളിന് അവധി

തിരുവമ്പാടി : തെങ്ങ് വീണ് സ്കൂൾ കെട്ടിടം തകർന്നു. തിരുവമ്പാടിയിൽ പൊന്നാങ്കയം എസ്എൻഎംഎ എൽപി സ്കൂൾ കെട്ടിടമാണ് തകർന്നത്. അപകടത്തിൽ രണ്ട് ക്ലാസ് മുറികൾ പൂർണമായും തകർന്നു.

രാവിലെ 8 മണിയോട് കൂടിയായിരുന്നു അപകടം . കുട്ടികൾ എത്തും തൊട്ടു മുൻപായതിനാൽ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു . അപകടത്തെ തുടർന്ന് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു.

സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങായിരുന്നു സ്കൂളിനു ഭീഷണിയായി നിന്നിരുന്നത് ,ഒരുപാട് കാലമായി തെങ്ങു മുറിച്ചു മാറ്റാൻ ഈ വ്യക്തിയോട് തങ്ങൾ ആവശ്യപ്പെട്ട് കൊണ്ടിരിക്കുകയായിരുന്നു എന്ന് സ്കൂൾ അധികൃതർ പറഞ്ഞു .

error: Content is protected !!