നിലമ്പൂർ ഉപതെരഞ്ഞടുപ്പിൽ യുഡിഎഫിന്റെ വിജയത്തിൽ കാരശ്ശേരി, മുക്കം യുഡിഎഫ് കമ്മറ്റികൾ ആഹ്ലാദപ്രകടനം നടത്തി

മുക്കം: നിലമ്പൂർ ഉപതെരഞ്ഞടുപ്പിൽ യൂ.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിൻ്റെ വിജയത്തിൽ യു.ഡി.എഫ് കാരശേരി പഞ്ചായത്ത്, മുക്കം കമ്മറ്റികളുടെ നേതൃത്വത്തിൽ വിജയാഹ്ളാദ പ്രകടനം നടത്തി.

നിലമ്പൂരില വിജയം പിണറായി സർക്കാറിനെതിരെയുള്ള വിധിയാണന്നും രാജിവെക്കണമെന്ന് പ്രകടനത്തിൽ ആവശ്യപ്പെട്ടു. നോർത്ത് കാരശ്ശേരി യിൽ നിന്ന് ആരംഭിച്ച പ്രകടനം മുക്കം നഗര ഹൃദയത്തിലൂടെ ബസ്സ് സ്റ്റാന്റിൽ സമാപിച്ചു.

പ്രകടനത്തിന് എം.ടി.അഷ്റഫ്, കെ.ടി. മൻസൂർ, എം.മധു , സമാൻ ചാലൂളി , ബി.പി. റഷീദ്, കെ.കോയ, സലാം തേക്കുംകുറ്റി. ജംഷിദ് ഒളകര, ഒ.കെ. ബൈജു.ഹമീദ് സി.എം.പി., വേണു കല്ലുരുട്ടി , സത്യൻ മുണ്ടയിൽ, നിഷാദ് വീച്ചി, പി.പ്രേമദാസൻ , ആൻ തെരേസ റോബർട്ട് , എം.ടി. സൈത് ഫസൽ , യു.പി. റസാഖ്, പി.എം. സുബൈർ, ഗസീബ് ചാലു ളി, പ്രഭാകരൻ മുക്കം, ചന്ദ്രൻ കപ്യേടത്ത്, യൂനുസ് മാസ്റ്റർ,റുബീന ബഷീർ , പി.എം. നാരായണൻ , ഫിലിപ്പ് തേക്കും കുറ്റി, കെ.കൃഷ്ണദാസൻ, വി.പി. സ്മിത, തുടങ്ങിയവർ നേതൃത്വം നൽകി.

error: Content is protected !!