കൂടരഞ്ഞിയിൽ ആദിവാസിയായ ഏഴാം ക്‌ളാസ് വിദ്യാർത്ഥിയെ +2 വിദ്യാർത്ഥി വീട്ടിൽ കയറി ക്രൂരമായി മർദിച്ചതായി പരാതി

തിരുവമ്പാടി : കൂടരഞ്ഞിയിൽ ആദിവാസിയായ ഏഴാം ക്‌ളാസ് വിദ്യാർത്ഥിയെ +2 വിദ്യാർത്ഥി വീട്ടിൽ കയറി ക്രൂരമായി മർദിച്ചതായി പരാതി . കൂടരഞ്ഞിയിലെ സ്വകാര്യ സ്കൂളിലെ ഏഴാം ക്‌ളാസ് വിദ്യാർത്ഥിയായ മനീഷ് എന്ന വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത് .

ഒരേ സ്കൂളിൽ പഠിക്കുന്ന പെരുമ്പൂള സ്വദേശിയായ അക്ഷയ് എന്ന +2 വിദ്യാർത്ഥിയാണ് മർദിച്ചത് . കൂടരഞ്ഞി കൊളപ്പറാകുന്നിൽ കോതേരി കോട്ടേഴ്സിൽ താമസിക്കുന്ന സ്ഥലത്തു എത്തിയാണ് മർദിച്ചതെന്ന് വിദ്യാർത്ഥി പറഞ്ഞു .


നെഞ്ചിനും മുഖത്തും പരിക്കേറ്റിട്ടുണ്ട് .മർദിക്കുന്നതിനിടെ ‘അമ്മ വന്നു പിടിച്ചു മാറ്റിയത് കൊണ്ട് കൂടുതൽ പരിക്കേൽക്കാതെ രക്ഷപെടുകയായിരുന്നു .തിരുവമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു.ഇന്ന് 11മണിയോടെ ഓടെ ആണ് സംഭവം.

error: Content is protected !!