
NEWSDESK
വീട്ടുമുറ്റത്തേക് ടിപ്പർ ലോറി മറിഞ്ഞ് അപകടം. തിരുവമ്പാടി തൊണ്ടിമ്മൽ കൊടിയങ്ങൾ സർപ്പ കാവിന് അടുത്തുള്ള പഞ്ചായത് റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞാണ് ലോറി കൊടിയങ്ങൽ വിവേകാന്ദന്റെ വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞത് .തൊട്ടടുത്ത പറമ്പിലേക്ക് വീട് പണിക്കായി കരിങ്കല്ലുമായ് വന്ന ടിപ്പർ ലോറിയാണ് മറിഞ്ഞത് .അപകടത്തിൽ ആർക്കും പരിക്കില്ല വീട്ട് മുറ്റത്ത് ആരും ഇല്ലാത്തതുകൊണ്ട് വലിയ ദുരന്തമാണ് ഒഴിവായത്
ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം. പഞ്ചായത് റോഡിന്റെ സംരക്ഷണ ഭിത്തി നിർമാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു
6 മാസം മുമ്പാണ് പഞ്ചായത്ത് സംരക്ഷണ ഭിത്തി നിർമിച്ചത്
സംരക്ഷണ ഭിത്തി നിർമാണ സമയത്തുതന്നെ നാട്ടുകാർ അപാകത ചുണ്ടി കാണിച്ചെങ്കിലും കരാറുകാരൻ പ്രവർത്തി പൂർത്തീകരിച്ച് പോവുകയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു