അമ്മയുടെ കൺമുന്നിൽ യുവതി ട്രെയിൻ തട്ടി മരിച്ചു ; കുമാരനല്ലൂർ ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങവേയാണു യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: കുമാരനല്ലൂരിൽ യുവതി ട്രെയിൻ തട്ടി മരിച്ചു. പാലാ സ്വദേശിനി സ്മിത(38) ആണു മരിച്ചത്. അമ്മയുടെ കൺമുന്നിലായിരുന്നു ദാരുണാന്ത്യം.

ഇന്നു രാവിലെ 10നാണ് അപകടം. കുമാരനല്ലൂർ ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങവേയാണു സംഭവം. അമ്മയ്‌ക്കൊപ്പം പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു.

മാതാവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്മിതുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ.

error: Content is protected !!